ADVERTISEMENT

ജമ്മു∙ വെടിനിർത്തൽ ലംഘിച്ച് ജമ്മുവിലെ അതിർത്തി മേഖലയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു. കഠ്‌വ ജില്ലയുടെ അതിർത്തിയിൽ വെള്ളിയാഴ്ച രാത്രി പാക്ക് സൈന്യം തുടർച്ചയായി വെടിയുതിർത്തതോടെ ഗ്രാമവാസികൾ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടി. അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. പൻസാർ–മന്യാരിയിൽ ഒരാൾക്കു നിസ്സാര പരുക്കേറ്റു. പൂഞ്ചിലെ അതിർത്തി ഗ്രാമങ്ങളിൽ വീടുകൾക്കു സമീപം കണ്ടെത്തിയ ഷെല്ലുകൾ നിർവീര്യമാക്കി. 

Content Highlights: Pakistan opens fire in Jammu

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com