സംഗീത ഗുരു പി.എസ്.എൻ അന്തരിച്ചു

swamy
പി.എസ്.നാരായണസ്വാമി
SHARE

ചെന്നൈ ∙ പ്രശസ്ത കർണാടക സംഗീതജ്ഞനും ഒട്ടേറെ പ്രമുഖ ഗായകരുടെ ഗുരുവുമായ പദ്മഭൂഷൺ പി.എസ്. നാരായണസ്വാമി (പി.എസ്.എൻ- 87) അന്തരിച്ചു. മൈലാപ്പൂരിലെ വസതിയിൽ വെള്ളി രാത്രി വൈകിയായിരുന്നു വിയോഗം.

സംഗീത ലോകത്ത് 'പിച്ചൈ' എന്ന ഓമനപ്പേരിൽ അറിയപ്പെട്ട പുലിയൂർ സുബ്രഹ്മണ്യൻ നാരായണസ്വാമി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രിയ ശിഷ്യനായിരുന്നു. എണ്ണപ്പെട്ട സംഗീതജ്ഞനായി പേരെടുത്തെങ്കിലും സംഗീത അധ്യാപകനെന്ന ഇഷ്ടം ഹൃദയത്തിൽ സൂക്ഷിച്ചു. വലിയ ശിഷ്യ സമ്പത്തുകൊണ്ട് അനുഗൃഹീതനായി. അഭിഷേക് രഘുറാം, കുന്നക്കുടി എം. ബാലമുരളീകൃഷ്ണ, ആർ. ഭാരതി, രഞ്ജിനി- ഗായത്രി സഹോദരിമാർ എന്നിവരടക്കം നൂറുകണക്കിനു ശിഷ്യരുണ്ട്.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരമടക്കം ഒട്ടേറെ ബഹുമതികൾക്ക് അർഹനായി. ഭാര്യ: വസന്ത. മക്കൾ: ലക്ഷ്മി, മൈഥിലി, ഉമ.

Content Highlights: P.S. Narayanaswamy passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA