രവി പൂജാരിയുടെ അനുയായിയുടെ കൊലപാതകം: 4 പേർ അറസ്റ്റിൽ

ernakulam-handcuff
പ്രതീകാത്മക ചിത്രം
SHARE

ബെംഗളൂരു ∙ അധോലോക കുറ്റവാളി രവി പൂജാരിയുടെ അടുത്ത അനുയായിയും പബ് ഉടമയുമായ മനീഷ് ഷെട്ടി (45) വെടിയേറ്റു മരിച്ച കേസിൽ 4 പേർ അറസ്റ്റിൽ. കുടക് സോമവാർപേട്ട് സ്വദേശികളായ ശശികിരൺ (45), നിത്യ (29) മംഗളൂരുവിൽ നിന്നുള്ള ഗണേശ (30), അക്ഷയ് (32) എന്നിവരാണ് അറസ്റ്റിലായത്. ശശികിരണും അക്ഷയും പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ വെടിവച്ചു പിടികൂടി. 

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് ചിക്കമഗളൂരു കൊപ്പ സ്വദേശിയായ മനീഷ് ഷെട്ടി വ്യാഴാഴ്ച രാത്രി 9നാണ് വെടിയേറ്റു മരിച്ചത്. 

Content Highlights: Ravi Pujari's aide murder: 4  more arrest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA