എഡിറ്റേഴ്സ് ഗിൽഡ്: സീമ മുസ്തഫ പ്രസിഡന്റ്

seema
സീമ മുസ്തഫ
SHARE

ന്യൂഡൽഹി ∙ എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റായി സീമ മുസ്തഫ (എഡിറ്റർ, ദ് സിറ്റിസൺ) തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് കപൂർ (എഡിറ്റർ, ഹാർഡ് ന്യൂസ് മാഗസിൻ) ആണു ജനറൽ സെക്രട്ടറി. അനന്ത് നാഥ് (ദ് കാരവൻ) ട്രഷറർ. 

എഡിറ്റേഴ്സ് ഗിൽഡിൽ ആദ്യമായാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. സീമാ മുസ്തഫയ്ക്ക് 87 വോട്ടും എതിർ സ്ഥാനാർത്ഥി  എം.ഡി. നാലപ്പാട്ടിന് 51 വോട്ടും ലഭിച്ചു. സഞ്ജയ് കപൂറിന് 90 വോട്ടും എതിർ സ്ഥാനാർഥി സ്മിതാ പ്രകാശിന് 50 വോട്ടും ലഭിച്ചു. ട്രഷറർ സ്ഥാനത്തേക്ക് വോട്ടെടുപ്പ് ഉണ്ടായില്ല. 195 പത്രാധിപന്മാരാണ് ഗിൽഡ് അംഗങ്ങൾ.

Content Highlights:  Seema Mustafa elected as president of Editors Guild

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA