കർണാടക ആഭ്യന്തര സെക്രട്ടറിക്ക് എതിരെ കങ്കണ

Kangana-Ranaut
കങ്കണ റനൗട്ട്
SHARE

ബെംഗളൂരു ∙ ദീപാവലിക്കു പടക്കം പൊട്ടിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് അഭിപ്രായപ്പെട്ട കർണാടക ആഭ്യന്തര സെക്രട്ടറി ഡി.രൂപയെ സസ്പെൻഡ് ചെയ്യണമെന്നു ബോളിവുഡ് നടി കങ്കണ റനൗട്ട്. ജോലിയിലെ കഴിവുകേടാകും പ്രസ്താവനയ്ക്കു പിന്നിലെന്നും ഇത്തരം ഉദ്യോഗസ്ഥർ പൊലീസ് സേനയ്ക്ക് അപമാനമാണെന്നും നടി ട്വീറ്റ് ചെയ്തു. ട്വിറ്ററിന് അപ്പുറവും ജീവിതമുണ്ടെന്നും സർക്കാർ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനാണു തന്നെ നിശ്ശബ്ദയാക്കാൻ ശ്രമിക്കുന്നതെന്നും രൂപ പ്രതികരിച്ചു. 

ചില സംസ്ഥാനങ്ങൾ ദീപാവലിക്കു പടക്കം നിരോധിച്ചതിനു പിന്നാലെയാണ്, ഉത്സവങ്ങൾക്കു പടക്കം പൊട്ടിക്കണമെന്ന് ഒരു ഹിന്ദു പുരാണത്തിലും പറയുന്നില്ലെന്നു രൂപ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതിനെതിരെ ട്രൂ ഇൻഡോളജി എന്ന ട്വിറ്റർ ഗ്രൂപ്പ് രംഗത്തു വന്നതിനെ തുടർന്നാണു കങ്കണയുടെ ഇടപെടൽ.‌ കർഷകനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ‘തീവ്രവാദി’കളെന്ന് അധിക്ഷേപിച്ചതിന്, കങ്കണയ്ക്കെതിരെ തുമക്കൂരുവിൽ പൊലീസ് കേസുണ്ട്.

English Summary: Kangana Ranaut against Karnataka home secretary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA