ADVERTISEMENT

പട്ന ∙ ബിഹാറിൽ തിങ്കളാഴ്ച അധികാരമേറ്റ നിതീഷ്കുമാർ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി മേവാലാൽ ചൗധരി രാജിവച്ചു. ജെഡിയു അംഗമായ മേവാലാൽ മുൻപ് ഭാഗൽപുരിലെ ബിഹാർ കാർഷിക സർവകലാശാല വൈസ് ചാൻസലറായിരിക്കെ അധ്യാപക, ശാസ്ത്രജ്ഞ നിയമനങ്ങളിൽ അഴിമതി നടത്തിയെന്ന കേസ് കോടതിയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആർജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. 

ഇന്നലെ ഓഫിസിലെത്തി ചുമതലയേറ്റതിനു തൊട്ടു പിന്നാലെ മേവാലാൽ രാജിവച്ചു. ഗവർണർ രാജി സ്വീകരിച്ചു. മേവാലാൽ ദേശീയഗാനം തെറ്റിച്ചു പാടുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ദേശീയഗാനം അറിയാത്തയാളെയാണു വിദ്യാഭ്യാസമന്ത്രിയാക്കിയതെന്നും പ്രതിപക്ഷം പരിഹസിച്ചിരുന്നു.

English Summary: Nitish Kumar's Minister, Facing Probe, Quits Hours After Taking Charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com