വരവരറാവു ആശുപത്രിയിൽ

Varavara-Rao
വരവരറാവു
SHARE

മുംബൈ ∙ ഭീമ–കൊറേഗാവ് ദലിത്– മറാഠ കലാപക്കേസിൽ രണ്ടരവർഷത്തോളമായി വിചാരണത്തടവിലുള്ള കവി വരവരറാവുവിനെ (80) നാനാവതി ആശുപത്രിയിലേക്കു മാറ്റി. നവിമുംബൈ തലോജ ജയിലിൽ നിന്നാണ് 15 ദിവസത്തെ ചികിത്സയ്ക്കായി ഇവിടെയെത്തിച്ചത്.

നാഡി, മൂത്രാശയ രോഗങ്ങളെ തുടർന്നു കിടപ്പിലായ അദ്ദേഹത്തിനു വിദഗ്ധപരിചരണം നൽകണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. ഭാര്യയുടെ അപേക്ഷയിലായിരുന്നു കോടതി നടപടി. കുടുംബാഗങ്ങളെ കാണാൻ അനുവദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary: Varavara Rao hospitalised

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA