ADVERTISEMENT

ന്യൂ‍ഡൽഹി∙ കശ്മീരിൽ കൊല്ലപ്പെട്ട 4 ജയ്ഷെ മുഹമ്മദ് ഭീകരർ വൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന സൂചനകളെ തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികമായ ഈ മാസം 26ന് വൻതോതിലുള്ള ആക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. ജമ്മു– ശ്രീനഗർ ദേശീയപാതയിൽ വ്യാഴാഴ്ചയാണ് സുരക്ഷാസേന 4 ഭീകരരെ 3 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വധിച്ചത്. പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ ഭീകരരാണ് ട്രക്കിൽ ജമ്മുവിലെത്തിയത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com