ADVERTISEMENT

ന്യൂഡൽഹി ∙ അതിഥിത്തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ നാട്ടിൽ പോയിവരാൻ തൊഴിലുടമ സെക്കൻഡ് സ്ലീപ്പർ ട്രെയിൻ ടിക്കറ്റിൽ കുറയാത്ത തുക നൽകണം. ഇതുൾപ്പെടെയുള്ള വ്യവസ്ഥകളോടെ തൊഴിൽസുരക്ഷാ കോഡിന്റെ കരടു നിയമാവലി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. 

ഇതോടെ ഈയിടെ പാർലമെന്റിൽ അവതരിപ്പിച്ച 3 തൊഴിൽചട്ടങ്ങളുടെയും നിയമാവലി വിജ്ഞാപനമായി. തൊഴിൽസ്ഥാപനങ്ങളിലെ 45 വയസ്സ് കഴിഞ്ഞ ജീവനക്കാർക്ക് എല്ലാ വർഷവും ഏപ്രിലിനകം സൗജന്യ ആരോഗ്യ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകണം.

മറ്റു പ്രധാന നിർദേശങ്ങൾ 

∙ അതിഥിത്തൊഴിലാളികൾക്ക് പ്രശ്നങ്ങൾ അറിയിക്കാൻ ടോൾഫ്രീ നമ്പർ.

∙ എല്ലാവർക്കും നിയമന ഉത്തരവ് നൽകണം. അതിൽ ജോലി വിവരങ്ങൾ, ശമ്പള ആനുകൂല്യങ്ങൾ, പ്രമോഷൻ സാധ്യതകൾ, ആരോഗ്യവിവരങ്ങൾ എന്നിവ രേഖപ്പെടുത്തണം.

∙ ജോലിസമയം 8 മണിക്കൂർ. വിശ്രമവേളകൾ അടക്കം 12 മണിക്കൂറിൽ കൂടരുത്. ആഴ്ചയിൽ 48 മണിക്കൂറിൽ കൂടരുത്.

∙ വനിതകൾക്കു രാത്രി 7നു ശേഷം ഡ്യൂട്ടി നൽകുകയാണെങ്കിൽ അവരുടെ അനുമതി വാങ്ങണം. നൈറ്റ് ഡ്യൂട്ടിക്കു താമസസ്ഥലത്തുനിന്നു വരാനും പോകാനും വാഹനസൗകര്യം നൽകണം. ജോലി സ്ഥലത്ത് മതിയായ സുരക്ഷ ഉറപ്പാക്കണം.

∙ വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികളെ നൽകുന്ന കരാറുകാർക്ക് ഒറ്റ ലൈസൻസിങ് സംവിധാനം.

∙ ഏതെങ്കിലും സ്ഥാപനം ശ്രം സുവിധ പോർട്ടൽ വഴി റജിസ്ട്രേഷന് അപേക്ഷിച്ച് 7 ദിവസത്തിനുളളിൽ അനുമതി ലഭിച്ചില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. നിലവിലെ സ്ഥാപനങ്ങൾ ചട്ടം നിയമമായി 6 മാസത്തിനകം വിവരങ്ങൾ പുതുക്കണം. വർക്കിങ് ജേണലിസ്റ്റ് ആക്ട് അടക്കം 13 നിയമങ്ങൾക്കു പകരമാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്. കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ 45 ദിവസത്തിനകം അറിയിക്കണം. ഇമെയിൽ: fasli@dgfali.nic.in / shvkant.kr@gov.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com