ഫണ്ടുണ്ട്, സഹായിക്കാൻ ആളില്ല; കേന്ദ്ര ചികിത്സാ ഫണ്ട് ലഭിക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്

esi-treatment
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി, കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാൻസർ പേഷ്യന്റ്സ് ഫണ്ട് എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്. 2016–17 ൽ രാജ്യത്ത് 3109 പേർക്ക് കാൻസർ പേഷ്യന്റ്സ് ഫണ്ടിൽ നിന്നു തുക അനുവദിച്ചപ്പോൾ, 2018–19 ൽ ഗുണഭോക്താക്കളുടെ എണ്ണം 1773 ആയി കുറഞ്ഞു.

നിർധന രോഗികൾക്കു ചികിത്സയ്ക്കു സഹായം അനുവദിക്കുന്ന രാഷ്ട്രീയ ആരോഗ്യനിധിയുടെ പ്രവർത്തനമാണു കൂടുതൽ മോശം. 2018–19 ൽ സഹായം ലഭിച്ചത് 1090 പേർക്കു മാത്രം. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ആരോഗ്യമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇതുള്ളത്. പദ്ധതികൾക്കു നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതം ചെലവിടുന്നതിലും കാര്യമായ കുറവുണ്ട്.

കേന്ദ്രപദ്ധതിയിൽ കേരളം

കേരളത്തിൽ 2018–19 ൽ ആരോഗ്യ നിധിയിൽ സഹായം ലഭിച്ചത് 72 പേർക്ക്. കാൻസർ പദ്ധതിയുടെ സഹായം ലഭിക്കുന്നത് 2 വർഷമായി തിരുവനന്തപുരം ആർസിസിയിൽ മാത്രം. 2017–18 ൽ 95 പേർക്കു ലഭിച്ചപ്പോൾ 2018–19 ൽ അത് 86 ആയി ചുരുങ്ങി.

അതേസമയം, രാഷ്ട്രീയ ആരോഗ്യ നിധിയിൽ, ശ്രീചിത്ര (66), ആർസിസി (4), കോഴഞ്ചേരി ജില്ലാ ആശുപത്രി (1), കോട്ടയം ഗവ. മെഡിക്കൽ കോളജ് (1) എന്നിവിടങ്ങളിൽ ചികിത്സ തേടിയവർക്കു സഹായം ലഭിച്ചു.

English Summary: Central government fund for treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA