ശശികലയ്ക്ക് ഉടൻ ജയിൽ മോചനമില്ല

1200-vk-sasikala-1
SHARE

ചെന്നൈ∙ അനധികൃത സ്വത്തുകേസിലെ ശിക്ഷയുടെ ഭാഗമായ 10 കോടി രൂപ പിഴ അടച്ചെങ്കിലും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്ക് ഉടൻ മോചനമില്ല. ശിക്ഷയിളവ് ലഭിക്കില്ലെന്നും 4 കൊല്ലത്തെ തടവ് പൂർത്തിയാകുന്ന ജനുവരി 27നു മാത്രമേ പുറത്തിറങ്ങാനാകൂ എന്നും കർണാടക ആഭ്യന്തര മന്ത്രി ബസവരരാജ് ബൊമ്മെ അറിയിച്ചു.

2017ലാണു ശശികല ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായത്.ഒരുമാസത്തെ തടവിന് 3 ദിവസം ഇളവ് എന്ന കർണാടക ജയിൽചട്ട പ്രകാരം ശശികലയ്ക്ക് 5 മാസത്തെ ഇളവിന് അർഹതയുണ്ട്. അഴിമതിക്കേസ് പ്രതിയായതിനാലാണ് ഇത് ഒഴിവാക്കിയതെന്നാണു വിവരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA