ADVERTISEMENT

പട്ന∙ ബിഹാർ നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വിജയ് കുമാർ സിൻഹ (ബിജെപി) വിജയിച്ചു. മഹാസഖ്യത്തിന്റെ സ്ഥാനാർഥി അവധ് ബിഹാറി ചൗധരി(ആർജെഡി)യെയാണ് പരാജയപ്പെടുത്തിയത്. വിജയ് കുമാർ സിൻഹയ്ക്ക് 126 വോട്ടും അവധ് ബിഹാറി ചൗധരിക്കു 114 വോട്ടും ലഭിച്ചു. 243 അംഗ നിയമസഭയിലെ 240 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തു. ലഖിസരായി മണ്ഡലത്തിൽ നിന്നുള്ള ബിജെപി അംഗമാണ് സിൻഹ. കഴിഞ്ഞ എൻഡിഎ മന്ത്രിസഭയിൽ അംഗമായിരുന്നു.

മുഖ്യമന്ത്രി നിതീഷ് കുമാർ സഭയിൽ നിന്നു പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചതിനെ തുടർന്നു ശബ്ദകലുഷിതമായ അന്തരീക്ഷത്തിലായിരുന്നു വോട്ടെടുപ്പ്.

ജയിൽശിക്ഷ അനുഭവിക്കുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് എൻഡിഎ അംഗങ്ങളെ ഫോൺ ചെയ്തു സ്പീക്കർ തിരഞ്ഞെടുപ്പിൽ കൂറു മാറി വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശം ടിവി ചാനലുകൾ പുറത്തുവിട്ടത് വിവാദമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com