ADVERTISEMENT

ന്യൂഡൽഹി ∙ അനധികൃത കൽക്കരി ഖനനവുമായി ബന്ധപ്പെട്ട് ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, യുപി എന്നിവിടങ്ങളിലെ 45 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. 

ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിലെ (ഇസിഎൽ) 2 ജനറൽ മാനേജർമാരടക്കം 5 ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണു റെയ്ഡ്.  ഇസിഎൽ  പാട്ടത്തിനെടുത്ത  കൽക്കരി  ഖനികളിൽ  നിന്നു  വ്യാപകമായി  കൽക്കരി  മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 

കഴിഞ്ഞ ഓഗസ്റ്റിൽ ഇസിഎൽ  നടത്തിയ  ആഭ്യന്തര  അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ അറിവോടെ  കൽക്കരി  കടത്തുന്നതായി  കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com