ADVERTISEMENT

മുംബൈ∙ ഒരു വർഷം മുൻപ് കോൺഗ്രസ് വിട്ട നടി ഉൗർമിള മതോംഡ്കർ ഇന്നു ശിവസേനയിൽ ചേരും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.

സംഘടനയിൽ നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും പിഴവു തിരുത്താൻ സംവിധാനം വേണമെന്നും അഭ്യർഥിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു നൽകിയ കത്തിനു കാര്യമായ പ്രതികരണമില്ലാതെ വന്നതോടെയാണ് പാർട്ടി വിട്ടത്. തുടർന്നു നിയമസഭാ കൗൺസിൽ തിര‍ഞ്ഞെടുപ്പിൽ ശിവസേന വാഗ്ദാനം ചെയ്ത സീറ്റ് ഊർമിള സ്വീകരിച്ചു.

ഗവർണറുടെ ക്വോട്ടയിൽ നടിയെ ശിവസേന കൗൺസിലിലേക്കു നാമനിർദേശം ചെയ്തതിനു പിന്നാലെയാണ് പാർട്ടി അംഗത്വമെടുക്കുന്നത്. ‌‌രാംഗോപാൽ വർമയുടെ ‘രംഗീല’യിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട ഉൗർമിള ടി.െക. രാജീവ്കുമാർ സംവിധാനം ചെയ്ത തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിരുന്നു. 

English Summary: Actress Urmila Matondkar to join Shiv Sena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com