ADVERTISEMENT

റായ്പുർ ∙ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ സിആർപിഎഫിന്റെ മാവോയിസ്റ്റ് വിരുദ്ധ വിഭാഗമായ ‘കോബ്ര’ കമാൻഡോ യൂണിറ്റിലെ അസിസ്റ്റന്റ് കമൻഡാന്റ് നിതിൻ ഭാലെറാവുവിനു വീരമൃത്യു. 9 കമാൻഡോകൾക്കു പരുക്കേറ്റിട്ടുണ്ട്.ചിന്താൽനർ വനപ്രദേശത്ത് ശനിയാഴ്ച രാത്രിയായിരുന്നു സ്ഫോടനം. പരുക്കേറ്റ നിതിൻ (33) ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ്.

‘കിൽ ദ് ബീസ്റ്റ്’: അവസാന സന്ദേശം

റായ്പുർ∙ ‘കോബ്ര’ കമാൻഡോ യൂണിറ്റിലെ അസിസ്റ്റന്റ് കമൻഡാന്റ് നിതിൻ ഭാലെറാവു വീരമൃത്യു വരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ്, ബാച്ച്മേറ്റായ സൃഹൃത്തിനയച്ചതു പോരാട്ടവീര്യം ജ്വലിക്കുന്ന സന്ദേശം. ‘ഓൾ ദ് ബെസ്റ്റ്... കിൽ ദ് ബീസ്റ്റ്’ എന്നാണു മാവോയിസ്റ്റ് വിരുദ്ധ നടപടിക്കു തയാറെടുക്കുന്ന മറ്റൊരു കോബ്ര യൂണിറ്റ് അംഗമായ സുഹൃത്തിനു ശനിയാഴ്ച ഉച്ചയ്ക്ക് വാട്സാപ്പി‍ൽ അയച്ച സന്ദേശങ്ങളിലൊന്നിൽ നിതിൻ കുറിച്ചത്. കോബ്ര കമാൻഡോ വിഭാഗത്തിലെ ഏറ്റവും മിടുക്കരിൽ ഒരാളായിരുന്നു നിതിനെന്നു സിആർപിഎഫിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡിസംബർ 21ന് 34ാം ജന്മദിനം ആഘോഷിക്കാനിരുന്ന കമാൻഡോ. നിതിന്റെ കുട്ടിക്കാലത്തു തന്നെ അച്ഛൻ മരിച്ചിരുന്നു. അമ്മയും ഭാര്യയും 6 വയസ്സുള്ള മകളും ഉൾപ്പെട്ടതാണു കുടുംബം. ഡൽഹിയിൽ പാർലമെന്റ് മന്ദിരത്തിന്റെ സംരക്ഷണച്ചുമതലയുള്ള സ്പെഷൽ ഡ്യൂട്ടി സംഘത്തിന്റെ ഭാഗമായി സേവനമനുഷ്ഠിച്ച ശേഷം കോബ്ര സേനയിൽ ചേരാൻ കഴിഞ്ഞ വർഷം സ്വയം മുന്നോട്ടു വരികയായിരുന്നു.

English Summary: Maoist attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com