ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയപാതകളുടെ നിലവാരം മെച്ചപ്പെടുത്താനും പരിപാലനത്തിനും രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളുടെ ശൃംഖല രൂപപ്പെടുത്താൻ ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) പദ്ധതി. ഇതിനായി രാജ്യത്തെ 18 ഐഐടികൾ, 26 എൻഐടികൾ, 190 എൻജിനീയറിങ് കോളജുകൾ എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി അടുത്തുള്ള ദേശീയ പാതയുടെ ചുമതല അതതു സ്ഥാപനങ്ങൾ ഏറ്റെടുക്കും. ഇവിടങ്ങളിലെ വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡ് സഹിതം എൻഎച്ച്ഐയിൽ ഇന്റേൺഷിപ്, കൺസൽറ്റന്റുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരം എന്നിവ ഒരുക്കും.

English Summary: National highway development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com