ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടർന്ന് ഇന്ത്യയിൽനിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള 14 കോടി രൂപയുടെ വസ്തുവകകൾ ഇന്ത്യയുടെ അഭ്യർഥനപ്രകാരം ഫ്രാൻസ് കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കിങ്ഫിഷർ എയർലൈൻസിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻതുക മല്യ വിദേശത്തേക്ക് അയച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു.

9,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയശേഷം രാജ്യം വിട്ട വിജയ്‌ മല്യ 2016 മാർച്ച് മുതൽ യുകെയിലാണു താമസം. അവിടത്തെ കോടതി നടപടികൾ പൂർത്തിയാകാതെ ഇന്ത്യയ്ക്കു വിട്ടുകിട്ടില്ലെന്ന് നേരത്തേ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.

English Summary: ED seizes Vijay Mallya's assets worth €1.6 million in France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com