ADVERTISEMENT

ന്യൂഡൽഹി ∙ വിവാദ നിയമങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറുമെന്നും മാസങ്ങളോളം ഡൽഹി അതിർത്തികളിൽ നിലയുറപ്പിക്കാൻ തയാറാണെന്നും കർഷകരുടെ പ്രഖ്യാപനം. അതേസമയം, നിയമങ്ങളുടെ ഗുണങ്ങൾ വിശദീകരിച്ചു പഞ്ചാബിലുൾപ്പെടെ രാജ്യത്തുടനീളം ജില്ലാ ആസ്ഥാനങ്ങളിൽ പ്രചാരണം നടത്താൻ ബിജെപി തീരുമാനിച്ചു. വരും ദിവസങ്ങളിൽ 100 വാർത്താസമ്മേളനങ്ങൾ നടത്തും.

കേന്ദ്ര സർക്കാർ കർഷകരുടെ ക്ഷമ പരീക്ഷിക്കരുതെന്നും എത്രയും വേഗം പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും അതു പടരുമെന്നും എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. കർഷകരോടു ഹൃദയശൂന്യ സമീപനമാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

സിംഘുവിൽ 2 പൊലീസ്  ഉദ്യോഗസ്ഥർക്ക് കോവിഡ്

ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘുവിൽ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഡൽഹി പൊലീസിലെ 2 ഡപ്യൂട്ടി കമ്മിഷണർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർഷകർക്കിടയിൽ കോവിഡ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് സിംഘുവിൽ ആരോഗ്യ പരിശോധന കർശനമാക്കി.

Content Highlights: Farmers protest Delhi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com