ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം 8 മാസം പിന്നിടുമ്പോഴും പ്രശ്നപരിഹാരം ഇനിയും അകലെ. കഴിഞ്ഞ മേയ് അഞ്ചിന് ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര, സേനാ തലങ്ങളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ, അതിർത്തിയിലേക്കു കൂടുതൽ സൈന്യത്തെ അയയ്ക്കാൻ നടപടിയാരംഭിച്ചു. കൊടുംശൈത്യം നിലനിൽക്കുന്ന അതിർത്തിയിൽ മാസങ്ങളായി കാവൽ നിൽക്കുന്ന അര ലക്ഷത്തോളം പട്ടാളക്കാരിൽ ഒരു വിഭാഗത്തെ പിൻവലിച്ചാണ് പുതിയ സംഘത്തെ അയയ്ക്കുന്നത്. 

കാലാവസ്ഥയുമായി പൊരുത്തപ്പെട്ട ശേഷമാകും (അക്ലൈമറ്റൈസേഷൻ) 14,000 അടിക്കു മേൽ ഉയരത്തിലുള്ള കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് സൈന്യത്തെ എത്തിക്കുക. മേയ് 5നു മുൻപ് നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കുമെന്ന ഉറപ്പ് ചൈനയിൽ നിന്നു ലഭിക്കാതെ സൈന്യത്തെ കുറയ്ക്കില്ലെന്നു കരസേനാ വൃത്തങ്ങൾ പറഞ്ഞു.  

English Summary: No result in meeting ragarding peace in lakakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com