ADVERTISEMENT

ന്യൂഡൽഹി ∙  വിദേശ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് റോബർട്ട് വാധ്‌രയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കോവിഡ് ഭീതി മൂലം ആദായ നികുതി വകുപ്പിന്റെ ഓഫിസിലേക്ക് എത്താനാവില്ലെന്നു വാധ്‌ര അറിയിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ചോദ്യം ചെയ്തത്.

കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ വാധ്‌രയുടെ ഡൽഹിയിലെ ഓഫിസിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനും ഭയക്കാനുമില്ലെന്നും വാധ്‌ര പ്രതികരിച്ചു.

വിവാദ പ്രതിരോധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരി വഴി 2009 ൽ ലണ്ടനിൽ വാധ്‌ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് പരാതിയിലാണ് അന്വേഷണം. വസ്തു വാങ്ങിയതിന്റെ മറവിൽ 288 കോടി രൂപയുടെ കള്ളപ്പണ ഇടപാടു നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

English Summary: Robert Vadra interrogated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com