ADVERTISEMENT

ന്യൂഡൽഹി∙ വിദേശ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റോബർട്ട് വാധ്‌രയെ ചോദ്യം ചെയ്തു. സുഖ്ദേവ് വിഹാറിലുള്ള വാധ്‍രയുടെ വസതിയിലായിരുന്നു ചോദ്യം ചെയ്യൽ.

കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ വാധ്‌രയുടെ ഡൽഹിയിലെ ഓഫിസിലും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വിവാദ പ്രതിരോധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരി വഴി 2009ൽ ലണ്ടനിൽ വാധ്‍ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് പരാതിയിലാണ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com