അതിർത്തിയിലെ 10,000 സൈനികരെ പിൻവലിച്ച് ചൈന

HIGHLIGHTS
  • അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യ കൈമാറി
India-China-border
SHARE

ന്യൂഡൽഹി ∙ സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽനിന്ന് 10,000 സേനാംഗങ്ങളെ ചൈന പിൻവലിച്ചു. കൊടും തണുപ്പു മൂലമാണിതെന്നും സംഘർഷത്തിന് അയവില്ലെന്നും കരസേനാ വൃത്തങ്ങൾ പറഞ്ഞു. ഇവർക്കു പകരം കാവൽ നിൽക്കാനുള്ള സൈനികരെ ചൈന ഉടനെത്തിച്ചേക്കും. 

ഇതിനിടെ, കിഴക്കൻ ലഡാക്ക് അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യൻ സേന ചൈനയ്ക്കു കൈമാറി. ഇന്നലെ രാവിലെ 10ന് അതിർത്തിയിൽ ഇരുസേനകളും കൂടിക്കാഴ്ച നടത്തുന്ന ചുഷൂൽ – മോൾ‌ഡോ സെക്ടറിലായിരുന്നു കൈമാറ്റം. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ അതിർത്തി ലംഘിച്ചത്. അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നും ഗൂഢലക്ഷ്യങ്ങളില്ലെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായതായി സേനാ വൃത്തങ്ങൾ പറഞ്ഞു. 

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ എന്നിവർ ഇന്നലെ ലഡാക്കിലെ അതിർത്തി മേഖലകൾ സന്ദർശിച്ചു.

English Summary: China withdraws 10,000 army men from border

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA