കോൺഗ്രസ് താരപ്രചാരക പട്ടിക തയാറാക്കുന്നു; രാഹുൽ വരും, പ്രിയങ്കയോ ?

Rahul Gandhi, Priyanka Gandhi
SHARE

ന്യൂഡൽഹി ∙ കേരളത്തിലടക്കം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് തയാറാക്കുന്നു. കേരളം, ബംഗാൾ, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ പ്രചാരകരുടെ പട്ടികയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമുണ്ടാവും. യുപി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അവർ പക്ഷേ, ഏതൊക്കെ സംസ്ഥാനങ്ങളിൽ പോകുമെന്നു പിന്നീട് തീരുമാനിക്കും.

 കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് നടന്ന ബിഹാറിൽ കോൺഗ്രസ് പ്രചാരകരുടെ പട്ടികയിൽ പ്രിയങ്കയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവർ പോയില്ല. ബിഹാറിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ വരും തിരഞ്ഞെടുപ്പുകളിൽ പ്രിയങ്കയെ സജീവമായി രംഗത്തിറക്കണമെന്ന ചിന്ത പാർട്ടി നേതൃത്വത്തിനുണ്ട്.

കേരളത്തിൽനിന്നുള്ള എംപിയെന്ന നിലയിൽ സംസ്ഥാനത്ത് രാഹുൽ സജീവമായി പ്രചാരണം നടത്തും. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും സംസ്ഥാനത്ത് പ്രചാരണത്തിനിറക്കുന്നതു പരിഗണനയിലുണ്ട്. 

ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന എഐസിസി ഭാരവാഹികൾ, കെപിസിസി നേതൃത്വവുമായി കൂടിയാലോചിച്ച് മുഖ്യപ്രചാരകരുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകും. അനാരോഗ്യം അലട്ടുന്ന ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ഒരു സംസ്ഥാനത്തും ഇറങ്ങിയേക്കില്ല.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള രാഹുലിന്റെ ആദ്യ സന്ദർശനം തമിഴ്നാട്ടിലായിരിക്കും. ഈ മാസാവസാനം കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നിവിടങ്ങൾ രാഹുൽ സന്ദർശിക്കുമെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

English Summary: Congress preparing list of star campaigners for assembly elections

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA