ADVERTISEMENT

ബെംഗളൂരു ∙ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിഭാഗത്തിൽപെടുന്ന വ്യോമപാതകളിലൊന്നു താണ്ടി വനിതകൾ പറത്തിയ എയർ ഇന്ത്യ വിമാനം ‘വിടി – എഎൽജി കേരള’ ബെംഗളൂരുവിൽ റൺവേ തൊട്ടപ്പോൾ വ്യോമയാന ചരിത്രത്തിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നിന്നു 17  മണിക്കൂർ നിലംതൊടാതെ പറന്ന വിമാനം നിയന്ത്രിച്ച പൈലറ്റ് ഉൾപ്പെടെ എല്ലാവരും വനിതകൾ. 

ഇന്ത്യയിലേക്കു നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസുമാണിത്.  രാജ്യാന്തര വിമാനങ്ങൾക്കു സംസ്ഥാനങ്ങളുടെ പേരു നൽകുന്ന എയർഇന്ത്യ പദ്ധതി പ്രകാരം ഇന്നലത്തെ സർവീസിന്റെ പേര് ‘കേരള’ എന്നായിരുന്നു.

English Summary: Salute to women pilots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com