വേദ് മേത്ത അന്തരിച്ചു

Ved-Mehta
SHARE

മൻഹാറ്റൻ (യുഎസ്) ∙ പ്രമുഖ ഇന്ത്യൻ – അമേരിക്കൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വേദ് മേത്ത (86) അന്തരിച്ചു. പാർക്കിൻസൺസ് ബാധിതനായിരുന്നു. നാലാം വയസ്സിൽ കാഴ്ചശക്തി നഷ്ടപ്പെട്ട വേദ് മേത്ത ആധുനിക ഇന്ത്യയെക്കുറിച്ചും സ്വന്തം കുടുംബത്തിന്റെ ചരിത്രവുമുൾപ്പെടെ 27 പുസ്തകങ്ങളെഴുതി. 1961 മുതൽ 1994വരെ ദ് ന്യൂ യോർക്കർ മാസികയിൽ പ്രവർത്തിച്ചു. 1966 ൽ കേരളത്തിലെത്തിയിരുന്നു. ഭാര്യ: ലിൻ ഫെനിമോർ കൂപ്പർ. മക്കൾ: സേജ്, നടാഷ. 

English Summary: Ved Mehta passed away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA