കൃഷി നിയമം: ചർച്ച നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ

INDIA-POLITICS-AGRICULTURE-PROTEST
കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർ
SHARE

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ പാസാക്കുന്നതിനു മുൻപു കർഷക സംഘടനകളുമായോ വിദഗ്ധരുമായോ കേന്ദ്ര സർക്കാർ കൂടിയാലോചനകൾ നടത്തിയില്ലെന്ന ആരോപണം ശരിവച്ച് വിവരാവകാശ രേഖ പുറത്ത്. ചർച്ച നടന്നതിന്റെ രേഖകൾ കൈവശമില്ലെന്ന് സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ് ഉന്നയിച്ച ചോദ്യത്തിനു കേന്ദ്ര കൃഷി മന്ത്രാലയം മറുപടി നൽകി. ചർച്ചകൾ നടത്താതെ രൂപം നൽകിയ നിയമങ്ങളിൽ ഒട്ടേറെ പോരായ്മകളുണ്ടെന്നാണു കർഷകരുടെ ആരോപണം.

English Summary: No record of consultations on farm laws

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA