തൃണമൂൽ മുൻ എംപിയെ ഇഡി അറസ്റ്റ് ചെയ്തു

kd-singh
കെ.ഡി. സിങ്
SHARE

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് മുൻ എംപിയും ബിസിനസുകാരനുമായ കെ.ഡി. സിങ്ങിനെ (59) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ സഹകരിക്കാതിരുന്നതിനെ തുടർന്നാണ് ആൽക്കെമിസ്റ്റ് ലിമിറ്റഡ് സ്ഥാപക ചെയർമാൻ കൂടിയായ സിങ് അറസ്റ്റിലായത്.

സിങ് ഉൾപ്പെട്ടിട്ടുള്ള 2 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. നിക്ഷേപപദ്ധതി നടത്തി 1900 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ പരാതിയിൽ 2016ൽ ഇഡി എടുത്ത കേസാണ് ആദ്യത്തേത്. ആയിരക്കണക്കിന് ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു അവരെ കബളിപ്പിച്ചതിന് സിങ്ങിനും മകൻ കരൻദീപിനും എതിരെ കൊൽക്കത്ത പൊലീസ് 2018ൽ ചാർജ് ചെയ്ത കേസാണ് രണ്ടാമത്തേത്.

English Summary: ED arrest Trinamool Congress former MP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA