‘മനോരമ ഇയർബുക്ക്’ ലേഖനം റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

modi yearbook
SHARE

ന്യൂഡൽഹി ∙ കടന്നുപോയ വർഷത്തെക്കുറിച്ചും ‘ആത്മനിർഭർ’ ഭാരതത്തെക്കുറിച്ചും ‘മനോരമ ഇയർ ബുക്ക് 2021’ൽ താനെഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി റീട്വീറ്റ് ചെയ്തു. ലേഖനത്തിന്റെ ലിങ്ക് പങ്കുവച്ചുള്ള മനോരമ ഓൺലൈനിന്റെ ട്വീറ്റാണ് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തത്.

ലേഖനത്തിൽ അദ്ദേഹം പറയുന്നതിങ്ങനെ – ‘ദുരിതങ്ങളുടെ വർഷമായി ചിലർ 2020നെ വിശേഷിപ്പിച്ചേക്കാം. എന്നാൽ നമ്മുടെ പൗരന്മാർക്കും സമൂഹത്തിനും രാജ്യത്തിനാകെയും ആന്തരിക കണ്ടെത്തലിന്റെ വർഷമാണ് 2020 എന്നു ഞാൻ വിശ്വസിക്കുന്നു.’ ഇന്ന് ഇന്ത്യ ലോകത്തിനു മുൻപാകെ ‘ഫാർമസി’യായി ഔന്നത്യത്തോടെ നിലകൊള്ളുകയാണെന്നും പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA