ADVERTISEMENT

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ, ചൈനയെ ഉന്നമിട്ട് കരസേനാ മേധാവി ജനറൽ എം.എം. നരവനെ. രാജ്യത്തിന്റെ ക്ഷമ ആരും പരീക്ഷിക്കരുതെന്നു കരസേനാ ദിനത്തിൽ അദ്ദേഹം പറഞ്ഞു. അതിർത്തി ലംഘിക്കാൻ ഗൂഢാലോചന നടത്തിയവർക്ക് ഇന്ത്യ ശക്തമായ മറുപടി നൽകി.

ഗൽവാനിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ ജീവത്യാഗം വെറുതെയാവില്ലെന്നു രാജ്യത്തിന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരിയപ്പ പരേഡ് ഗ്രൗണ്ടിൽ സേനാ ദിനത്തിന്റെ ഭാഗമായുള്ള പരേഡിൽ കരസേനയുടെ അത്യാധുനിക ഡ്രോണുകളടക്കമുള്ളവ അണിനിരന്നു. 

English Summary: Do not test our patience says army chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com