ആശ്രിത നിയമനം: വിവാഹിതരായ പെൺകുട്ടികൾക്കും അർഹത

job-offer
SHARE

അലഹാബാദ് ∙ വിവാഹിതരായ പെൺമക്കൾക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി വിധിച്ചു. വിവാഹിതനായ മകന് ജോലിക്ക് അർഹതയുണ്ടങ്കിൽ, വിവാഹിതയെന്ന കാരണത്താൽ മാത്രം മകൾക്ക് അർഹത നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് ജെ.ജെ. മുനിർ വ്യക്തമാക്കി. 

പിതാവ് മരിച്ചതിനാലുള്ള ആശ്രിത നിയമത്തിനു നൽകിയ അപേക്ഷ തള്ളിക്കളഞ്ഞ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ മഞ്ജുൾ ശ്രീവാസ്തവ നൽകിയ ഹർജിയിലാണ് നടപടി. വിവാഹിതയായ മകൾക്ക് നിയമനം നൽകുന്നത് യുപിയിലെ ആശ്രിത നിയമന നിയമത്തിന്റെ ലംഘനമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വാദിച്ചത്. 

എന്നാൽ, നിയമന ചട്ടങ്ങളിൽ ‘കുടുംബം’ എന്നതിന്റെ നിർവചനത്തിൽ വിവാഹിതരായ പെൺമക്കളെ ഒഴിവാക്കിയത് ഭരണഘടനയുടെ 14,15 വകുപ്പുകളുടെ ലംഘനമാണെന്ന് അലഹാബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2015 ൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് മുനിർ വിശദീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA