ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിന്റെ സമുദ്രസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്ത അഭ്യാസപ്രകടനം നടത്തി. ‘സീ വിജിൽ’ എന്ന പേരിൽ കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ സമുദ്രാതിർത്തിയിലുടനീളം നടത്തിയ പ്രകടനത്തിൽ സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും പ്രതിരോധ സന്നാഹങ്ങൾ അണിനിരന്നു. മറീൻ പൊലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

കടൽ വഴിയുള്ള ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള കമാൻഡോ നീക്കങ്ങൾ, കടൽക്കൊള്ളക്കാർക്കെതിരായ നടപടികൾ, ഇന്ത്യൻ സമുദ്രാതിർത്തി ലംഘിക്കാൻ ശത്രുസേനകൾ നടത്തുന്ന ശ്രമങ്ങൾ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ, തുറമുഖങ്ങളുടെ സുരക്ഷ എന്നിവ പരിശീലിച്ചു.

1971 യുദ്ധ വിജയം ഇന്ത്യ  ആഘോഷിക്കും 

ന്യൂഡൽഹി ∙ പാക്കിസ്ഥാനെതിരെ 1971 ൽ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ 50–ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്നു കരസേനാ മേധാവി ജനറൽ എം.എം. നരവനെ. ഈ വർഷം സുവർണ വിജയ വർഷമായി ആഘോഷിക്കും.

യുദ്ധത്തിൽ പങ്കെടുത്തതിനു ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ച സേനാംഗങ്ങളുടെ നാടുകളിൽ നിന്നുള്ള മണ്ണ് കൊണ്ട് ഡൽഹിയിൽ സ്മാരകം നിർമിക്കും. കഴിഞ്ഞ വർഷം സേന ഏറെ വെല്ലുവിളികൾ നേരിട്ടു. രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ ധീരതയോടെ നിലയുറപ്പിച്ച സേനാംഗങ്ങൾ കോവിഡിനെതിരെയും പൊരുതിയതായി അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com