ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ പാസാക്കിയ കൃഷി നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരുവിലിറങ്ങി. നിയമങ്ങൾ പിൻവലിക്കും വരെ പ്രതിഷേധത്തിൽ നിന്നു കോൺഗ്രസ് പിന്നോട്ടില്ലെന്ന് ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജലിന്റെ വസതിക്കു മുന്നിൽ പാർട്ടി ഡൽഹി ഘടകം സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് രാഹുൽ പറഞ്ഞു. 

കർഷക അവകാശ ദിനമായി ആചരിച്ച ഇന്നലെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ വസതികൾക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ബജറ്റ് കണക്കിലെടുത്ത് കേരളത്തിൽ പ്രതിഷേധം ഇന്നത്തേക്കു മാറ്റി. 

1200-farmers-protest-rahul-priyanka
കോൺഗ്രസ് മാർച്ച്

കർഷകരെ ഇല്ലായ്മ ചെയ്യാനുള്ള നിയമങ്ങളാണിതെന്നു രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരെ ബഹുമാനിക്കുന്നില്ല. കർഷകർക്കെതിരായ അതിക്രമങ്ങൾക്കും ഇന്ധന വിലവർധനയ്ക്കുമെതിരെ രാജ്യം ഒറ്റക്കെട്ടായി ശബ്ദമുയർത്തുകയാണെന്നും രാഹുൽ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. 

നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 50 ദിവസമായി ജന്തർ മന്തറിൽ ധർണയിരിക്കുന്ന പഞ്ചാബിലെ കോൺഗ്രസ് എംപിമാരെയും രാഹുലും സംഘവും സന്ദർശിച്ചു. 

English Summary :'Laws Meant To Finish Farmers': Rahul Gandhi Leads Congress Delhi Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com