ശ്രീപദ് നായിക്കിന്റെ നില മെച്ചപ്പെട്ടു

Shripad-Naik
SHARE

പനജി ∙ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ നില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. ഡൽഹി എയിംസിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ചികിത്സ. ശ്വസന സഹായ ട്യൂബുകൾ നീക്കം ചെയ്തു. ബോധം തിരിച്ചുകിട്ടി. 

ധർമസ്ഥല ക്ഷേത്ര ദർശനത്തിനു ശേഷം മടങ്ങുമ്പോൾ അങ്കോളയിലുണ്ടായ കാറപകടത്തിൽ കേന്ദ്രമന്ത്രിയുടെ ഭാര്യ വിജയയും പഴ്സനൽ സെക്രട്ടറിയും മരിച്ചിരുന്നു. ശ്രീപദ് നായിക് 10–15 ദിവസത്തിനു ശേഷം ആശുപത്രി വിടും. ഓഫിസിൽ സജീവമാകാൻ മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA