ധന സുസ്ഥിരത അനിവാര്യം: ശക്തികാന്തദാസ്

INDIA-ECONOMY
SHARE

ന്യൂഡൽഹി ∙ കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാൻ കൂടുതൽ നടപടികൾക്ക് റിസർവ് ബാങ്ക് മടിക്കില്ലെന്നും സാമ്പത്തിക വളർച്ചപോലെതന്നെ പ്രധാനമാണ് ധന സുസ്ഥിരതയെന്നും ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വിവിധങ്ങളായ പ്രതിസന്ധികൾ നേരിടാൻ ബാങ്കുകളുടെ മൂലധനസ്ഥിതി വേഗത്തിൽ മെച്ചപ്പെടുത്തണം.

ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യ കമ്പനികളുടെയും (എൻബിഎഫ്സി) ഭരണസംവിധാനം മെച്ചപ്പെടുത്താൻ കൂടുതൽ നടപടികളുണ്ടാകുമെന്ന് നാനി പൽക്കിവാല സ്മാരക പ്രഭാഷണത്തിൽ ശക്തികാന്ത ദാസ് വ്യക്തമാക്കി. 

കോവിഡ് പ്രതിസന്ധി കിട്ടാക്കട ഇനത്തിൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റിന് ആഘാതമുണ്ടാക്കും. ഇത് മൂലധനശോഷണത്തിനു വഴിവയ്ക്കും. അതിനാൽ, പൊതു, സ്വകാര്യ ബാങ്കുകൾ കരുതൽ ശേഖരവും മൂലധനവും വർധിപ്പിക്കണം. വായ്പ വിതരണത്തിനും ആഘാതങ്ങൾ നേരിടുന്നതിനും ഇതാവശ്യമാണ്.

ബാലൻസ് ഷീറ്റ്, ആസ്തി നിലവാരം, പണലഭ്യത, ലാഭം, മൂലധനശേഷി എന്നിവയെ കോവിഡ് എങ്ങനെ ബാധിച്ചെന്നു വിലയിരുത്തി ആവശ്യമായ നടപടികളെടുക്കാൻ ബാങ്കുകളോടും എൻബിഎഫ്സികളോടും നിർദേശിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA