അർണബിന് വിവരം ചോർത്തിയത് രാജ്യദ്രോഹക്കുറ്റം: ആന്റണി

ak-antony
എ.കെ. ആന്റണി (Photo by RAVEENDRAN / AFP)
SHARE

ന്യൂഡൽഹി ∙ പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വിവരം റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്കു ചോർത്തിയതു രാജ്യദ്രോഹ കുറ്റമാണെന്നും അതു ചെയ്തവർ ദയ അർഹിക്കുന്നില്ലെന്നും മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. 

ദേശസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തുന്നതു ക്രിമിനൽ കുറ്റമാണ്. സേനാനേതൃത്വത്തിലും ഭരണകൂടത്തിലുമുള്ള നാലോ അഞ്ചോ ഉന്നതർക്കു മാത്രമേ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. ഇത്തരം രഹസ്യ വിവരങ്ങൾ സേനാനേതൃത്വത്തിലെ ആരും ചോർത്തില്ലെന്ന് അവരുമായി വർഷങ്ങളോളം അടുത്തിടപെട്ടതിന്റെ അനുഭവത്തിൽ തനിക്ക് പറയാനാകും. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരിൽ ഒരാളാകാം വിവരം ചോർത്തിയതെനന്ന് ആന്റണി ആരോപിച്ചു.

English Summary: Leaking Official Secret Of Military Operations Treason: Former Defence Minister AK Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA