ADVERTISEMENT

ന്യൂഡൽഹി∙ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളും നടക്കും. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന രീതിക്കെതിരെ പരസ്യമായി രംഗത്തുവന്ന 23 നേതാക്കളിൽപ്പെട്ട ഗുലാം നബി ആസാദ്, മുകുൾ വാസ്നിക് തുടങ്ങിയവരും പങ്കെടുക്കുന്ന യോഗം രാവിലെ 10.30നു വിഡിയോ കോൺഫറൻസ് വഴി നടക്കും.

പ്രസിഡന്റാകാൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരിലൊരാൾ രംഗത്തുവന്നാൽ സമവായത്തിനു തയാറാണെന്ന നിലപാട് വിമതസ്വരം ഉയർത്തിയ നേതാക്കൾ അറിയിക്കും. എന്നാൽ, പ്രസിഡന്റ് സ്ഥാനത്തേക്കു ഡമ്മി സ്ഥാനാർഥിയെ നിർത്താൻ നേതൃത്വം ശ്രമിച്ചാൽ അംഗീകരിക്കില്ല. അങ്ങനെയെങ്കിൽ എതിർ സ്ഥാനാർഥിയെ നിർത്തും. പ്രവർത്തക സമിതിയിലെ 12 ഒഴിവുകളിലേക്കും സ്വന്തം സ്ഥാനാർഥികളെ നിർത്തും.

പ്രവർത്തക സമിതിയിലെ ബാക്കി 13 ഒഴിവുകളിലേക്കുള്ളവരെ പാർട്ടി പ്രസിഡന്റ് നാമനിർദേശം ചെയ്യുകയാണു രീതി. പ്രസിഡന്റ് പദം ഏറ്റെടുക്കാൻ രാഹുൽ ഇനിയും സന്നദ്ധത അറിയിക്കാത്തതിനാൽ, സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമായ സ്ഥിതിയാണു നിലവിലുള്ളതെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. രാഹുൽ സമ്മതം മൂളിയാൽ, തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായ പ്രസിഡന്റായി അദ്ദേഹം ചുമതലയേൽക്കും. കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നടത്തുന്ന ഒരുക്കങ്ങളും ഇന്നത്തെ യോഗം വിലയിരുത്തും.

Content Highlights: Congress working committee meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com