മുംൈബ ∙ അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ 35-ാം ജൻമവാർഷിക ദിനമായ ഇന്നലെ ഫിസിക്സ് വിദ്യാർഥികൾക്കായി 25 ലക്ഷം രൂപയുടെ സ്കോളർഷിപ് പ്രഖ്യാപിച്ച് നടന്റെ യുഎസിലുള്ള സഹോദരി ശ്വേത സിങ്. കലിഫോർണിയ സർവകലാശാലയിൽ പഠനത്തിന് അവസരമൊരുക്കുംവിധമാണിത്.
സൗത്ത് ഡൽഹി ആൻഡ്രൂസ് ഗഞ്ചിലെ റോഡിന് സുശാന്ത് സിങ്ങിന്റെ പേരു നൽകാനുള്ള ശുപാർശയ്ക്ക് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ അംഗീകാരം നൽകി. കഴിഞ്ഞ വർഷം ജൂൺ 14നാണ് ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 5 മാസമായി സിബിഐ, ഇഡി, എൻസിബി എന്നീ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
Content Highlights: Sushant singh scholarship