ബെംഗളൂരു ∙ കർണാടകയിലെ ശിവമൊഗ്ഗയ്ക്കു സമീപം ക്രഷർ യൂണിറ്റിൽ ഇന്നലെ രാത്രി പത്തരയോടെ നടന്ന വൻസ്ഫോടനത്തിൽ ഒട്ടേറെ തൊഴിലാളികൾ കൊല്ലപ്പെട്ടെന്നു സംശയം.
മരണസംഖ്യ തിട്ടപ്പെടുത്താനായിട്ടില്ലെന്നും പ്രദേശം മുഴുവൻ ഉപരോധം ഏർപ്പെടുത്തി രക്ഷാപ്രവർത്തനം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.
ക്രഷറിലേക്ക് സ്ഫോടകവസ്തുവുമായി വന്ന ലോറിയാണു പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സമീപ ജില്ലയായ ചിക്കമംഗളൂരുവിലുൾപ്പെടെ വൻ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.
15 കിലോമീറ്റർ ചുറ്റളവിൽ വരെ കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണ് കൊല്ലെപ്പെട്ടതെന്നാണു പ്രാഥമിക വിവരം.
Content Highlights: Blast in Shivamogga crusher unit