ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 15 ലക്ഷം കവി‍ഞ്ഞു. ഇന്നലെ മാത്രം 1.46 ലക്ഷം പേർ വാക്സീനെടുത്തു. വൈകിട്ട് 6 വരെ ആകെ 15.37 ലക്ഷം പേരാണ് വാക്സീൻ സ്വീകരിച്ചത്. കേരളത്തിൽ മാത്രം 6,012 പേർ കുത്തിവയ്പെടുത്തു.

രാജ്യത്ത് ഇന്നലെ 123 പേർക്കു വിപരീത ഫലം റിപ്പോർട്ട് ചെയ്തതിൽ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സീനെടുത്ത ഗുരുഗ്രാം സ്വദേശി മരിച്ചതിനു കുത്തിവയ്പുമായി ബന്ധമില്ലെന്നു സർക്കാർ വിശദീകരിച്ചു.

ഇതേസമയം, ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.06 കോടി കവിഞ്ഞു. ഇതിൽ 1.03 കോടി പേരും കോവിഡ് മുക്തി നേടിയപ്പോൾ, 1.53 ലക്ഷം പേർ മരിച്ചു. വെള്ളിയാഴ്ച മാത്രം 14,256 പേർക്കു വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 17,130 പേർ കോവിഡ് മുക്തി നേടി. 152 പേർ മരിച്ചു.

കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിലേക്കു കൂടി കഴിഞ്ഞ ദിവസങ്ങളിൽ കോവാക്സീൻ ഡോസുകൾ അയച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു നിലവിൽ കോവാക്സീൻ ഉപയോഗിക്കുന്ന 12 സംസ്ഥാനങ്ങൾക്കു പുറമേയാണിത്. കേരളത്തിനു പുറമേ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണു കോവാക്സീൻ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com