ADVERTISEMENT

ന്യൂഡൽഹി ∙ ഇപ്പോൾ നൽകുന്നതിൽ നിന്നു വ്യത്യസ്തമായി, 14 ദിവസത്തെ ഇടവേളയിൽ കോവാക്സീൻ നൽകിയപ്പോൾ കാര്യമായ പ്രതിരോധശേഷിയുണ്ടായെന്ന് പഠനത്തിൽ കണ്ടെത്തി. ഉപയോഗത്തിന് അനുമതി നൽകിയിട്ടും ഫലപ്രാപ്തി സംബന്ധിച്ച റിപ്പോർട്ട് വാക്സീൻ ഉൽപാദകരായ ഭാരത് ബയോടെക്കിന്റേതായി ഇല്ലെന്ന ആരോപണങ്ങൾക്കിടെയാണ് ലാൻസെറ്റ് മെഡിക്കൽ ജേണൽ പഠനഫലം പുറത്തുവിട്ടത്. ഗുരുതര പാർശ്വഫലങ്ങളുണ്ടായില്ലെന്നും ജൂലൈ മാസം പരീക്ഷണാടിസ്ഥാനത്തിൽ നടന്ന പഠന റിപ്പോർട്ടിൽ പറയുന്നു. വാക്സീൻ ഉൽപാദകരായ ഭാരത് ബയോടെക് തന്നെയാണ് സാമ്പത്തിക സഹായം നൽകിയത്. എന്നാൽ, ഇവർക്കു പരീക്ഷണഫലം, റിപ്പോർട്ട് എന്നിവയുമായി ബന്ധമില്ലെന്നു ജേണലിൽ വ്യക്തമാക്കുന്നു.

അടിയന്തര സാഹചര്യം പരിഗണിച്ച്, ഇന്ത്യയിൽ നിയന്ത്രിത ഉപയോഗം അനുവദിച്ച കോവാക്സീൻ 28 ദിവസത്തെ ഇടവേളയിൽ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ 11 ആശുപത്രികളിലായി 375 പേർക്ക് 14 ദിവസത്തെ ഇടവേളയിൽ നേരത്തെ വാക്സീൻ നൽകിയതു സംബന്ധിച്ചാണ് ഈ റിപ്പോർട്ട്. ട്രയലിന്റെ മൂന്നു ഘട്ട ഫലവും പുറത്തുവിട്ടിട്ടില്ല.

വാക്സീനെടുത്ത ആരോഗ്യപ്രവർത്തകരുമായുള്ള സംവാദ പരിപാടിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. വാരാണസിയിൽ വാക്സീനെടുത്തവരെയും നൽകിയവരെയും വിഡിയോ കോൺഫറൻസ് വഴി മോദി അഭിസംബോധന ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com