ADVERTISEMENT

കോയമ്പത്തൂർ ∙ തമിഴ് ഭാഷയോടും ജനതയോടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദരവില്ലെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി എംപി. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിനു തുടക്കംകുറിച്ചു നടത്തിയ പരിപാടിയിലാണ് മോദിക്കെതിരെ രാഹുലിന്റെ കടന്നാക്രമണം. 

പല ഭാഷകളും സംസ്കാരങ്ങളുമുള്ള ഇന്ത്യയിൽ ഒരു ഭാഷ, ഒരു സംസ്കാരം എന്ന നിലയിൽ അടിച്ചേൽപിക്കാൻ മോദി ശ്രമിക്കുകയാണ്. തമിഴ് ഭാഷയും സംസ്കാരവും തന്റെ ആശയങ്ങൾക്കും സംസ്കാരങ്ങൾക്കും കീഴ്പ്പെട്ടിരിക്കണമെന്ന് മോദി ആഗ്രഹിക്കുകയാണ്. തമിഴിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന സർക്കാർ ഇവിടെ വരണം. അതിനു വേണ്ടി കോൺഗ്രസ് പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകിയ രാഹുൽ തനിക്ക് തമിഴ്നാടുമായുള്ളത് സാധാരണ ബന്ധമല്ലെന്നും രക്തബന്ധമാണെന്നും പറഞ്ഞു. 

കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും ചെറുകിട വ്യവസായ സംരംഭകരുടെയും തൊഴിലാളികളുടെയും പ്രതിനിധികളുമായി രാഹുൽ ആശയവിനിമയം നടത്തി. 

ഒരു നികുതി, ന്യായമായ നികുതി എന്ന നിലയിലേക്ക് ജിഎസ്ടി സംവിധാനത്തെ പൊളിച്ചെഴുതുകയാണു യുപിഎ നയമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com