ADVERTISEMENT

ഊട്ടി ∙ ബൊക്കാപുരം കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ പ്രതികൾക്കെതിരെ ഗുണ്ടാനിയമം. പെട്രോളിൽ മുക്കി കത്തിച്ച തുണി ചെവിയിലേക്കെറിഞ്ഞതിനെത്തുടർന്ന് ഗുരുതര പൊള്ളലേറ്റ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ മസിനഗുഡിക്കു സമീപമുള്ള മാവനല്ലയിലെ കോട്ടേജ് ഉടമ റെയ്മണ്ട്ഡീൻ (28), പ്രസാദ് (36) എന്നിവർക്കെതിരെയാണു ഗുണ്ടാ നിയമം. മൂന്നാം പ്രതിയായ റിക്കി റായൻ (31) ഒളിവിലാണ്.

ബൊക്കാപുരത്തിനു സമീപമുള്ള മാവനല്ലയിലെ റിസോർട്ടിലാണു സംഭവം നടന്നത്. ആനത്താരകളിൽ അനധികൃതമായി നിർമിച്ച ഇവിടുത്തെ കോട്ടേജുകളിൽ വന്യമൃഗങ്ങളെ പ്രത്യേകിച്ച് ആനയെ ആകർഷിക്കാൻ ഭക്ഷണം കൊടുക്കുന്നതും ആനകൾ കോട്ടേജിനരികിലേക്കു വരുന്നതും പതിവാണ്. ഇത്തരത്തിൽ ബൊക്കാപുരം, മസിനഗുഡി, മാവനല്ല തുടങ്ങിയ സ്ഥലങ്ങളിൽ ശാന്തനായി ചുറ്റിനടന്നിരുന്ന, ആളുകൾ എസ്ഐ എന്നു വിളിച്ചിരുന്ന കൊമ്പനാണ് അതിക്രൂരത ഏൽക്കേണ്ടി വന്നത്. അന്നും കൊമ്പൻ ഭക്ഷണത്തിന് എത്തിയതായിരുന്നു.

കോട്ടേജിന്റെ സമീപത്ത് നിലയുറപ്പിച്ച കൊമ്പനെ അവിടെ നിന്ന് അകറ്റാൻ തീ കാണിച്ച് ഓടിക്കുന്നതിനിടയിൽ ചെവിയിലേക്ക് പെട്രോൾ കത്തിച്ച തുണി എറിയുകയായിരുന്നു. കത്തുന്ന ചെവിയുമായി കൊമ്പൻ ചിഹ്നം വിളിച്ച് ഓടിയകലുന്ന ദൃശ്യം പ്രചരിച്ചിരുന്നു. ചെവിയിൽ ഗുരുതര പൊള്ളലേറ്റ കൊമ്പനെ കഴിഞ്ഞ 19ന് മയക്കുവെടിവച്ച് പിടികൂടി തെപ്പക്കാട്ടിലെ ആനവളർത്തുകേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടയിലാണു ചരിഞ്ഞത്. അതിനും ഒരാഴ്ച മുമ്പാണ് ആനയുടെ ചെവിയിലേക്ക് പന്തം എറിഞ്ഞത്.

English Summary: Bokkapuram Elephant Death: Gunda Act Against Culprits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com