ADVERTISEMENT

ബെംഗളൂരു ∙ താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം. ബെന്നാർ‌ഘട്ടെ റോഡിലെ അപ്പാർട്മെന്റിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം. പിടികൂടാൻ ഉടൻ ഊർജിതശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 5.20നു പുലി പാർക്കിങ്ങിലേക്കു കയറുന്നതും 6നു പുറത്തേക്കു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ഹുളിമാവ് തടാകത്തോടു ചേർന്നുള്ള ബേഗൂർ, കൊപ്പ മേഖലകളിലുള്ളവരാണു പുലി ഭീതിയിൽ കഴിയുന്നത്. ബെംഗളൂരു നഗരമധ്യത്തിൽ നിന്ന് 20 കിലോമീറ്ററേ ഇവിടേക്കുള്ളു. ബെന്നാർഘട്ടെ നാഷനൽ പാർക്കിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള മേഖലയിലാണു പുലിയെ കണ്ടത്. നഗരത്തിൽ തന്നെയുള്ള  മാറത്തഹള്ളിയിലെ സ്കൂളിൽ 2016ൽ പുലിയിറങ്ങിയിരുന്നു. പിടിക്കാൻ ശ്രമിച്ച വനം ജീവനക്കാരനെ അന്നു പുലി ആക്രമിക്കുകയും ചെയ്തു.  വനമേഖലയിൽ നിന്ന് ആനകളിറങ്ങുന്ന സംഭവങ്ങളും പതിവാണ്.

English Summary: Leopard’s cat-walk strikes fear in housing complex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com