ADVERTISEMENT

ലക്നൗ ∙ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ പ്രകടനം നടത്താനിരിക്കുന്ന കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ട്. എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസർമാർക്കു സർക്കാർ ഈ നിർദേശം നൽകിയെന്നറിഞ്ഞതിനെ തുടർന്ന് നഗരങ്ങളിൽ ഗതാഗതം മുടക്കാൻ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു.

ട്രാക്ടർ റാലിയുടെ റൂട്ട് ഇതുവരെ തീരുമാനമായിട്ടില്ല. ഔട്ടർ റിങ് റോഡിലൂടെ റാലി നടത്താനാണ് കർഷകർ ആഗ്രഹിക്കുന്നത്. എന്നാൽ പൊലീസ് ഇതിനോടു യോജിക്കുന്നില്ല. റൂട്ട് സംബന്ധിച്ച് കർഷകർ രേഖാമൂലം അഭിപ്രായം അറിയിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ ധാരണയായിട്ടുണ്ടെന്ന് കർഷകർ അറിയിച്ചു. നവംബർ 26 മുതൽ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഘു, തിക്രി, ഗാസിപുർ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്തിവരുകയാണ് കർഷകർ.

English Summary: No Diesel for Farmer's Tractors, UP Govt Orders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com