പണം നൽകിയത് അർണബ്: ബാർക് മുൻ മേധാവി

1200-republic-tv-edditor-arnab
SHARE

മുംബൈ ∙ ചാനൽ റേറ്റിങ്ങിൽ കൃത്രിമം കാണിക്കാൻ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി തനിക്ക് 12,000 യുഎസ് ഡോളറും  40 ലക്ഷം രൂപയും നൽകിയെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്  കൗൺസിൽ (ബാർക്) മുൻ സിഇഒ പാർഥോ ദാസ്ഗുപ്ത സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴി പുറത്ത്.

കഴിഞ്ഞ 11ന് മെട്രോപൊലിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ മുംബൈ പൊലീസ് സമർപ്പിച്ച 3,600 പേജ് വരുന്ന കുറ്റപത്രത്തിൽ ബാർക് ജീവനക്കാരും കേബിൾ ഓപറേറ്റർമാരും അടക്കം 59 പേരുടെ മൊഴികളും അർണബും ദാസ്ഗുപ്തയും തമ്മിലുള്ള വിവാദ വാട്‌സാപ് ചാറ്റിന്റെ രേഖകളുമുണ്ട്.  

റേറ്റിങ്ങിൽ കൃത്രിമം നടന്നതായി സൂചിപ്പിക്കുന്ന 2020 ജൂലൈ 24ലെ ബാർക് ഓഡിറ്റ് റിപ്പോർട്ടും ചേർത്തിട്ടുണ്ട്. തട്ടിപ്പിൽ റിപ്പബ്ലിക് ടിവി, ടൈംസ് നൗ, ആജ് തക് തുടങ്ങിയ ചാനലുകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA