ADVERTISEMENT

ചെന്നൈ ∙ ബെംഗളുരു വിക്ടോറിയ ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ള അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. പ്രധാന ആരോഗ്യ സൂചികകളെല്ലാം സാധാരണ നിലയിലായെന്നും ഊന്നുവടിയുടെ സഹായത്തോടെ അവർ നടന്നെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ, മുൻ കരുതലെന്ന നിലയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു.

കോവിഡ് പോസിറ്റീവായി കഴിഞ്ഞ ദിവസം ആശുപത്രിയിലെ സാധാരണവാർഡിൽ പ്രവേശിപ്പിച്ച സഹോദരഭാര്യ ഇളവരശിക്കു കാര്യമായ പ്രശ്നങ്ങളില്ല. അനധികൃത സ്വത്തുകേസിൽ 4 വർഷത്തെ തടവു പൂർത്തിയാക്കി ബുധനാഴ്ച പുറത്തിറങ്ങാനിരിക്കെയാണു ശശികലയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ശശികലയും ഇളവരശിയും ഒരേ ജയിൽ മുറിയിലായിരുന്നു.

English Summary: Sasikala is stable, says hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com