അർണബിനെതിരെ 5 വരെ പൊലീസ് നടപടിക്ക് വിലക്ക്

INDIA-MEDIA-TELEVISION-GOSWANI
SHARE

മുംബൈ ∙ ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് (ടിആർപി) തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കും ചാനലിന്റെ മാതൃകമ്പനിയായ എആർജി ഔട്ട്‌ലയർ മീഡിയയിലെ ജീവനക്കാർക്കും പൊലീസ് നടപടികളിൽ നിന്നുള്ള ഇടക്കാല സംരക്ഷണം ബോംബെ ഹൈക്കോടതി അടുത്ത മാസം 5 വരെ നീട്ടി.

കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷമാണ് എആർജി മീഡിയയും അർണബും കോടതിയെ സമീപിച്ചത്. പൊലീസ് നടപടികളിൽ നിന്നുള്ള സംരക്ഷണം ആവശ്യപ്പെടുന്ന ഹർജിയിൽ മാർച്ച് 5നും കേസ് സിബിഐ പോലുള്ള സ്വതന്ത്ര ഏജൻസിയെ ഏൽപിക്കണമെന്ന ഹർജിയിൽ മാർച്ച് 16നും വാദം കേൾക്കും.

English Summary: Ban for police action against Arnab Goswami till march 5

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA