ADVERTISEMENT

ചെന്നൈ ∙ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി രൂപകൽപനയും നിർമാണവും പൂർണമായി ഇന്ത്യയിൽ നിർവഹിച്ച അർജുൻ വൺ എ യുദ്ധ ടാങ്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനയ്ക്കു കൈമാറി. ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) കീഴിലുള്ള കോംബാറ്റ് വെഹിക്കിൾസ് റിസർച് ആൻഡ് ഡവലപ്മെന്റ് എസ്‌റ്റാബ്ലിഷ്മെന്റാണ് (സിവിആർഡിഇ) ടാങ്കിന്റെ രൂപകൽപനയും നിർമാണവും നിർവഹിച്ചത്. ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിൽ (എച്ച്‌വിഎഫ്) 8500 കോടി രൂപയ്ക്കു നിർമിച്ച 118 ടാങ്കുകളാണു സൈന്യത്തിന്റെ ഭാഗമായത്. ടാങ്കിന്റെ ചെറു പതിപ്പ് പ്രധാനമന്ത്രി കരസേനാ മേധാവി എം.എം. നരവനെക്കു കൈമാറി.

English Summary: Prime Minister dedicates Arjun tank to the army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com