ADVERTISEMENT

ന്യൂ‍‍ഡൽഹി ∙ യുപിയിലെ ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് അമ്മയെ സന്ദർശിക്കാൻ സുപ്രീം കോടതി 5 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. യുപി സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. 

90 വയസ്സായ അമ്മ ഗുരുതരാവസ്ഥയിലാണെന്നും മകനെ കാണണമെന്ന് ആഗ്രഹം അറിയിച്ചെന്നും വ്യക്തമാക്കി കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) നൽകിയ അപേക്ഷയാണു പരിഗണിച്ചത്. കാപ്പനെ കൊണ്ടുപോകേണ്ടതും തിരികെയെത്തിക്കേണ്ടതും യുപി പൊലീസാണ്.

സമൂഹ മാധ്യമങ്ങൾക്ക് ഉൾപ്പെടെ അഭിമുഖം നൽകാനോ ജനങ്ങളെ കാണാനോ പാടില്ല. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ബന്ധുക്കളെയും ഡോക്ടറെയും കാണാം. കാപ്പൻ അമ്മയെ സന്ദർശിക്കുമ്പോൾ പൊലീസ് വീട്ടിൽ കയറാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. 

മുൻപ് പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിക്ക് അമ്മയെ കാണാൻ ജാമ്യം അനുവദിച്ചത് കോടതി ഓർമിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com