ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി പാംഗോങ് തടാകതീരത്തു നിന്നുള്ള ചൈനീസ് സേനാ പിന്മാറ്റത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം ഇന്നലെ പുറത്തുവിട്ടു. ഇതിൽ മേഖലയിലെ ടെന്റുകളും ബങ്കറുകളും മണ്ണുമാന്തി യന്ത്രമുപയോഗിച്ചു നീക്കം ചെയ്യുന്നതു കാണാം. ചൈനീസ് സൈനികർ വാഹനങ്ങളിൽ സ്ഥലം വിടുന്നതും ടാങ്കുകൾ നീക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സമാന രീതിയിലുള്ള പിൻമാറ്റം ഇന്ത്യയും നടത്തുന്നു.

പിന്മാറ്റത്തിന്റെ പുരോഗതി ഇരു സേനകളും ഇന്നു പരിശോധിക്കും. തടാകത്തിന്റെ വടക്കൻ തീരത്തെ എട്ടാം മലനിരയ്ക്കപ്പുറത്തേക്കു (ഫിംഗർ 8) ചൈനീസ് സേനയും മൂന്നാം മലനിരയ്ക്കു സമീപമുള്ള ധാൻ സിങ് ഥാപ്പാ പോസ്റ്റിലേക്ക് ഇന്ത്യൻ സേനയും പിന്മാറണമെന്ന് കഴിഞ്ഞ ദിവസം ധാരണയായിരുന്നു. 

Content Highlights: China Withdraw Troops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com